ദൗത്യവും വീക്ഷണവും

ദൗത്യം


1994 ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമ-വ്യവസ്ഥകള്‍ക്ക് വിധേയമായി എക്‌സിക്യൂട്ടീവിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും മറ്റ് ലോക്കല്‍ ഫണ്ട് സ്ഥാപനങ്ങളോടും പൊതുവില്‍ സംസ്ഥാന നിയമസഭയോടും ഉളള ഉത്തരവാദിത്തബാധ്യതാമനോഭാവം പരിപോഷിപ്പിക്കുക എന്നതാണ് വകുപ്പിന്റെ ദൗത്യം

വീക്ഷണം


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് ലോക്കല്‍ ഫണ്ട് സ്ഥാപനങ്ങള്‍ എന്നിവയിലെ ഭരണനൈപുണ്യത വര്‍ദ്ധിപ്പിക്കുന്നതിലേക്കായി സഹായകമാകുന്നതരത്തില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ പ്രാമുഖ്യം, ഗുണപരത എന്നിവ വര്‍ദ്ധിപ്പിക്കുക എന്നതാണ് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വീക്ഷണം.