ഓഡിറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് മാനേജ്മെന്റ് സിസ്റ്റം [ഇ-സബ്മിഷൻ‍]

09/02/2016ലെ സ.(എം.എസ്)നം.30/2016/എല്‍.എസ്.ജി.ഡി പ്രകാരം 2016-17 മുതല്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ വാര്‍ഷിക ധനകാര്യപത്രികകള്‍ AIMS സോഫ്റ്റ് വെയറിലൂടെ ഓണ്‍ലൈനായാണ് ഓഡിറ്റിനായി കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് സമര്‍പ്പിക്കുന്നത്. 21/03/2017ലെ സ.(എം.എസ്)നം.197/2017/ഫിന്‍ പ്രകാരം ഈ സൗകര്യം യൂണിവേഴ്സിറ്റികള്‍ക്കും ലഭ്യമാക്കിസ്ഥാപനങ്ങളുടെ വാര്‍ഷിക ധനകാര്യപത്രികകള്‍ AIMS സോഫ്റ്റ് വെയറിലൂടെ ഓണ്‍ലൈനായി ഓഡിറ്റിന് സമര്‍പ്പിക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍ 24/02/2011ലെ സ..(എം.എസ്)നം.229/2015/ഫിന്‍ പ്രകാരം AIMSല്‍ ഉള്‍പ്പെടുത്തുകയും 2016 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാംഖ്യ സോഫ്റ്റ് വെയറിലൂടെ തയ്യാറാക്കി സമര്‍പ്പിക്കുന്ന വാര്‍ഷിക ധനകാര്യപത്രികകള്‍, AIMS-മായി സംയോജിപ്പിക്കുന്നതിനും, യൂണിവേഴ്സിറ്റികളുടെ ധനകാര്യവിഭാഗത്തിന് നേരിട്ട് AIMS ലൂടെ വാര്‍ഷിക ധനകാര്യപത്രിക സമര്‍പ്പിക്കുന്നതിനും ഇത് സഹായകരമാകുന്നു.

സബ്മിഷന്റെ പ്രസക്തി

ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക ധനകാര്യപത്രികകള്‍ നിയമാനുസൃതമായി ഡിജിറ്റല്‍ സബ്മിഷന്‍ ചെയ്യാനാകുന്നു.

വാര്‍ഷിക കണക്കുകള്‍ സമയബന്ധിതമായിയും പ്രശ്നരഹിതമായും സമര്‍പ്പിക്കാനാകുന്നു.
ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളകൂടി കേന്ദ്രീക‍ൃത ലോഗിനില്‍ കൂടി AIMSലേക്ക് ചേര്‍ക്കാനാവുന്നു.
വാര്‍ഷിക ധനകാര്യപത്രിക സംബന്ധിച്ച് സ്ഥാപനങ്ങളും ഓ‍ഡിറ്റ് വകുപ്പും തമ്മിലുളള ആശയവിനിമയം AIMS ലൂടെ നടത്തുവാന്‍ സാധിക്കുന്നു.
സാംഖ്യ സോഫ്റ്റ് വെയറിലുളള ആശ്രയത്വം കുറയ്ക്കാന്‍ സഹായിക്കുന്നു.
AIMS ലൂടെ ഇസബ്മിഷന്‍ നടത്തിയ വാര്‍ഷിക ധനകാര്യപത്രിക അപാകതകള്‍ പരിഹരിക്കുന്നതിനായി കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് തിരികെ നല്‍കുന്ന സാഹചര്യത്തില്‍ മാത്രമെ വാര്‍ഷിക ധനകാര്യപത്രിക പുനര്‍ സമര്‍പ്പിക്കുന്നതിന് സാധിക്കുകയുളളു.
ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനത്തിന്റെ അസറ്റ് &ലയബിലിറ്റി സ്റ്റേറ്റ് മെന്റ്ഇന്‍കം& എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ്റസീറ്റ് &പേയ്മെന്റ് സ്റ്റേറ്റ്മെന്റ്ബാലന്‍സ് ഷീറ്റ് തുടങ്ങിയവ AIMSലൂടെ സമര്‍പ്പിക്കുന്നതിന് സാധിക്കുന്നു.
ഡോക്യുമെന്റുകളില്‍ ഡിജിറ്റല്‍ കൈയ്യൊപ്പ് ഇടുവാന്‍ സാധിക്കുന്നു.

AIMS സബ്മിഷന്‍ മൊഡ്യൂള്‍ ഓണ്‍ലൈനായി aims.ksad.kerala.gov.in/esubmission എന്ന URLല്‍ കൂടി ലഭ്യമാകുന്നു.