ഓഡിറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് മാനേജ്മെന്റ് സിസ്റ്റം(AIMS)

സംസ്ഥാന സര്‍ക്കാരിന്റെ ഐ.റ്റി നയമനുസരിച്ച് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനെ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനായി 14/10/07ലെ സ.(ആര്‍.റ്റി)നം.8191/ഫിന്‍ പ്രകാരം ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചുടെക്ക്നിക്കല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരംഓഡിറ്റിന്റെ പ്രാരംഭ നടപടികള്‍ മുതല്‍ ഓഡിറ്റ് നിര്‍വ്വഹണംഓഡിറ്റ് റിപ്പോര്‍ട്ട് പുറപ്പെടുവിക്കല്‍ഓഡിറ്റ് റിപ്പോര്‍ട്ടിന്മേലുളള തുടര്‍നടപടികള്‍ എന്നിവയ്ക്കു ശേഷം ഓഡിറ്റ് റിപ്പോര്‍ട്ട് തീര്‍പ്പാക്കുന്നതു വരെയുളള നടപടിക്രമങ്ങള്‍ ചെയ്യുന്നതിനായി ഒരു വെബ് ബേസ്ഡ് സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിന് തീരുമാനിക്കുകയും, ഇതിനായി 24/02/11ലെ ജി.(ആര്‍.റ്റി)1366/2011/ഫിന്‍ പ്രകാരം ഭരണാനുമതി ലഭിക്കുകയും ചെയ്തു. ഓഡിറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയര്‍ തയ്യാറക്കുന്നതിനായി കെല്‍ട്രോണിനെയാണ് ചുമതലപ്പെടുത്തിയത്കെല്‍ട്രോണ്‍ വികസിപ്പിച്ച AIMS സോഫ്റ്റ് വെയര്‍ മൂന്നു ഘട്ടങ്ങളിലായാണ് വകുപ്പില്‍ നടപ്പിലാക്കിയത്.

AIMS സോഫ്റ്റ് വെയറിന്റെ പ്രസക്തി

വകുപ്പിന്റെ എല്ലാ അടിസ്ഥാന ഓഡിറ്റ് ജോലികളും കമ്പ്യൂട്ടര്‍വത്കരിക്കുന്നു.

ഓഡിറ്റുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും ഓണ്‍ലൈനായി പരിഹാരം ലഭ്യമാക്കുന്നു.

നിയന്ത്രണാധികാരമുളള ഏതൊരു ഉദ്യോഗസ്ഥനും ഏതു സ്ഥാനത്തിരുന്നും ഓഡിറ്റ് പുരോഗതി ഓണ്‍ലൈനായി വിലയിരുത്താനാവുമെന്നതിനാല്‍ , ഓഡിറ്റ് കൂടുതല്‍ കാര്യക്ഷമമാകുന്നു.

ഓഡിറ്റ് കുടിശ്ശിക ഒഴിവാക്കുന്നതിന് സാധിക്കുന്നു.
ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനത്തിനും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും ഓഡിറ്റ് അന്വേഷണ കുറിപ്പുുകളും, ഒബ്ജക്ഷനുകളും ഉടനടി നല്‍കുന്നതിനും ,മറുപടി വേഗത്തില്‍ ലഭ്യമാക്കുന്നതിനും സാധിക്കുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സാധിക്കുന്നു.
ഓഡിറ്റ് അന്വേഷണ കുറിപ്പുുകള്‍, ഒബ്ജക്ഷന്‍ സ്റ്റേറ്റ്മെന്റുകള്‍ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍പുനരഭിപ്രായക്കുറിപ്പുകള്‍അനന്തര റിപ്പോര്‍ട്ടുകള്‍, ചാര്‍ജ്ജ്/സര്‍ചാര്‍ജ്ജ് പ്രൊപ്പോസലുകള്‍ചാര്‍ജ്ജ്/സര്‍ചാര്‍ജ്ജ് നോട്ടീസുകള്‍സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളുടെ വാര്‍ഷിക കണക്കുകള്‍ എന്നിവയുടെ ഡേറ്റാ ബേസ് സൃഷ്ടിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തല്പരരായ എല്ലാവര്‍ക്കും , ഉപയോക്താക്കള്‍ക്കും വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നു.

 

aims.ksad.kerala.gov.in/aims എന്ന URL ലൂടെ AIMS സോഫ്റ്റ് വെയര്‍ ഓന്‍ലൈനായി ലഭ്യമാകുന്നതാണ്കേരള സംസ്ഥാന ഐ.ടി മിഷന്റെ സുരക്ഷാ ഓഡിറ്റിനു ശേഷം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് ഡേറ്റാ സെന്ററിലാണ് എയിംസ് സോഫ്റ്റ് വെയര്‍ ഹോസ്റ്റ് ചെയ്തിട്ടുളളത്.